Movement Logo
   
       
        Feedback   Old Versions   Sitemap
 
          Language Translator
  
WORSHIP  -   STUDY -  SERVICE

 
MENU

home
about us
office bearers
yuvadeepthy
best unit of OCYM
parumala thirumeni
picture gallery
guest book
contact us

LATEST NEWS...
 
 
Follow US
Latest News 
   
   
     
     

About us...

Pallibhagam youth movement  is the spiritual glow of St Stephen's Orthodox Cathedral Kudassanad. Years before the birth of 'OCYM - the youth association of Malankara orthodox church’, the youngsters of  St. Stephen's othodox cathedral used to work under a youth banner ie 'Youvajana Samajam' since 1927 . After the formation of the Malankara Orthodox Christian youth movement, our youvajana samajam  got affiliated to OCYM and became a  prime unit of it. So we have pride to say that, before the formation of our Malankara Orthodox Youth Movement, We have had a youth organization in kudassanad st stephens orthodox cathedral in the very beginning.                                                                                                                                                                  More...

 
St Stephen

One of the first deacons and the first Christian martyr; feast on 26 December. In the Acts of the Apostles the name of St. Stephen occurs for the first time on the occasion of the appointment of the first deacons (Acts 6:5). Dissatisfaction concerning the distribution of alms from the community's fund having arisen in the Church, seven men were selected and specially ordained by the Apostles to take care of the temporal relief of the poorer members. Of these seven, Stephen, is the first mentioned and the best known.

 
 
Parumala Thirumeni

At the turn of the 20th century, there lived a holy man on a haunted island,  called Parumala, on the banks of River Pampa in Kerala, India. He was the    prophet of his time, who set moral tone for his people. Powerful like Prophet  Elijah and glittering like  John the Baptist, he remains the beacon and a great  Saint of the Malankara Orthodox Church.It was on June 15, 1848, that Kochu Ipeora (Geevarghese) was born in Chathuruthy  family, Mulanthuruthy, Kerala.                              

നവതി നിറവിൽ നമ്മുടെ പള്ളിഭാഗം

കുടശ്ശനാട്‌ സെന്റ്. സ്റ്റീഫൻസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഒരു വർഷമായി നടന്നു വന്ന നവതി ആഘോഷങ്ങളുടെ സമാപനം നടത്തപ്പെട്ടു. അടൂർ എം.ൽ.എ. ശ്രീ ചിറ്റയം ഗോപകുമാർ സമ്മേളനം ഉത്ഘാടനം ചെയ്തു. റവ ഫാ. ടോം ഉഴുന്നാലിൽ മുഖ്യാഥിതിയായിരുന്നു. ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ്‌ മെത്രാപോലിത്ത അനുഗ്രഹ പ്രഭാഷണവും, നവതി സ്മരണികയുടെ പ്രകാശനകർമ്മവും നിർവ്വഹിച്ചു. വൈകല്യങ്ങളെ ജീവിച്ചു ഐതിഹാസിക ജീവിതം നയിക്കുന്ന കുമാരി.കണ്മണിയേ ചടങ്ങിൽ യുവപ്രതിഭ അവാർഡ്‌ നൽകി ആദരിച്ചു. നവതിയുടെ ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ്‌ മെത്രാപോലിത്ത നിർവ്വഹിച്ചു. യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. അജി കെ തോമസ്‌ , ചെങ്ങന്നൂർ ഭദ്രാസന OCYM സെക്രട്ടറി ജോബിൻ കെ ജോർജ്ജ്‌ , കത്തീഡ്രൽ വികാരി ഫാ. തോമസ്‌ പി നൈനാൻ, സഹ വികാരി ഫാ. ബിനു ജോയി, കത്തീഡ്രൽ ട്രസ്റ്റി ബി.സോമൻ, ഗ്രാമപഞ്ചായത്ത് അംഗം സൂസമ്മ ചാക്കോ, ബാബു മുളമൂട്ടിൽ, ടി. ഡാനിയേൽ എന്നിവർ ആശംസകൾ അറിയിച്ചു. സഭയുടെ വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം നൽകിയ പ്രസ്ഥാനം പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. 
2007 -ൽ സഭാതലത്തിൽ ബെസ്റ്റ് യുണിറ്റ് അവാർഡ് ഈ യൂണിറ്റിന് ലഭിച്ചിരുന്നു. യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 32 വർഷങ്ങളായി 'യുവദീപ്തി' എന്ന പേരിൽ ഒരു ത്രൈമാസികയും പ്രസിദ്ധികരിച്ചുവരുന്നു.

കുടശ്ശനാട്‌ സെന്റ്‌. സ്റ്റീഫൻസ്‌ പള്ളിഭാഗം യുവജന പ്രസ്ഥാനം തൊണ്ണൂറാം വാർഷികത്തോട്‌ അനുബന്ധിച്‌ Risen Love Creationz യുമായി ചേർന്ന് നിർമ്മിച നവതി ഗാനമായ "പൈത്യകനാദം" തിന്റെ റിലീസ്ംഗ്‌ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അഭി. ഡോ. മാത്യൂസ്‌ മാർ തീമോത്തിയോസ്‌ തിരുമേനി നിർവഹിച്ചു. പ്രസ്ഥാനംഗമായ സജി മുളമൂട്ടിൽ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ‌ ജസ്റ്റിൻ തോമസ്‌ ചെങ്ങന്നൂർ ആണ്. ഗാനത്തിന്റെ ദ്യശ്യാവിഷ്ക്കാരം ഒരുക്കിയിരിക്കുന്നത് ‌ പ്രസ്ഥാനംഗമായ ബിനു പോളക്കൽ ആണ്.

 

 

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിനു വീണ്ടും മലങ്കര സഭയുടെ ആദരം

അവിസ്മരണീയം.. അതുല്യം....അനുഗ്രഹപൂർണം..
കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിനു വീണ്ടും മലങ്കര സഭയുടെ ആദരം
മലങ്കര സഭയിലെ മികച്ച യുവജനപ്രസ്ഥാനത്തിന്റെ അംഗീകാര നിറവിലേക്ക് വീണ്ടും പള്ളിഭാഗം യുവജനപ്രസ്ഥാനം. മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന യുവജനപ്രസ്ഥാന യുണിറ്റിനുള്ള പുരസ്‌കാരം ഇന്ന് യുവജനപ്രസ്ഥാനത്തിന്റെ അന്താരാഷ്ട്ര സമ്മേളനത്തിൽ വച്ച് പ്രസ്ഥാനം പ്രവർത്തകർ ഏറ്റുവാങ്ങി. കഴിഞ്ഞ നാളുകളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഈ യുണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ട് 90 വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു...
പരമ കാരുണ്യവാനായ കർത്താവിനു സ്തുതി..
ഞങ്ങളുടെ കാവൽപിതാവായ സ്തെഫനോസ് സഹദായുടെ പ്രാർത്ഥനകൾക്ക് മുന്നിൽ കൂപ്പുകൈ..
ഞങ്ങളെ സ്നേഹിക്കുന്ന.. ശാസിക്കുന്ന.. പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും നന്ദി
 

 

The Best unit of Malankara Orthodox youth Movement

Youth movement received the President's award for 'Best Unit of OCYM' on all malankara basis.

The Best unit of Malankara Orthodox youth Movement

Function to congratulate the Kudassanad, Movement (won the Malankara Youth Movement Best Unit Award) and Mr. Joji George,Mukalumpuram (who won the best unit secretary award) ,for the year 2007-2008.The function will be organized by the Movement Senior Members Forum, on 2008 September 08,09 at St.Stephen's Nagar,Kudassand.

yuvadeepthy magazine....

 യുവദീപ്തി ത്രൈമാസികക്ക് 40 വയസ്സ്

 സധീരവും സുദൃഢവുമായ കുടശ്ശനാടിന്റെ അക്ഷരപ്രയാണത്തിന്റെ പ്രഥമമാതൃകക്ക് നാല് പതിറ്റാണ്ടിന്റെ ചരിതാർഥ്യം. മലങ്കരയിലെ ആദ്യത്തെ യുവജനപ്രസിദ്ധീകരണമായ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ്    പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രം 'യുവദീപ്തി ത്രൈമാസിക' പ്രസിദ്ധീകരണത്തിന്റെ നാല്പതാം വാർഷികത്തിലെത്തിയിരുന്നു. 1984 ൽ കൈയ്യെഴുത്തു പ്രതിയായി ആരംഭിച്ച ഈ മാസിക 1987 ൽ അച്ചടിച്ച് പ്രസിദ്ധികരണം  തുടർന്നു. അന്നത്തെ കാതോലിക്കായും, മലങ്കര മെത്രാപോലീത്തയും ആയിരുന്ന പരിശുദ്ധ ബസേലിയോസ് മാർതോമ്മ മത്യൂസ് പ്രഥമൻ ബാവയാണു ആദ്യ പ്രകാശന കർമ്മം നിർവ്വഹിച്ചത്. പരിശുദ്ധ  പിതാവിനോട് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിനും, യുവദീപ്തിക്കും ഉള്ള കടപ്പാട് വാക്കുകൾക്കതീതമാണ്. ഈ മാസികയുടെ സുഗമമായ നടത്തിപ്പിനു 1984 ൽ പാസ്സാക്കിയ ഒരു നിയമാവലിയും നിലവിലുണ്ട്. മലങ്കരയിലെ ആദ്യ പ്രഖ്യാപിത പരിശുദ്ധനായ  പരുമല  തിരുമേനിയുടെ ഓർമ്മക്കായി ദിവ്യന്റെ പാതയിൽ എന്ന ഒരു ലഘു സമാഹാരം പരിമല പദയാത്രികർക്കായി ഈ മാസികയുടെ മേൽനോട്ടത്തിൽ പ്രസിദ്ധികരിച്ചു  വരുന്നു. ആശയപ്രചാരണത്തിന്, നിലപാട് പ്രഖ്യാപനത്തിന്, അറിവുല്പാദനത്തിന്, കുടശ്ശനാടിന്റെ യുവത്വം തങ്ങളുടെ ഹൃദയത്തോട് ചേർത്ത് നിർത്തിയ യുവദീപ്തി, സഭയിലെ തന്നെ മികച്ച പ്രസിദ്ധീകരണങ്ങളിൽ ഒന്നായി ജൈത്രയാത്ര തുടരുന്നു. അനുഭവങ്ങളെ അനുഭൂതിയാക്കിയും അനുഭൂതിയെ അറിവാക്കിയും അറിവിനെ പകർന്നുനൽകിയും പള്ളിഭാഗത്തിന്റെ തലമുറകൾ കൈമാറ്റം ചെയ്തുവന്ന അക്ഷീണപ്രയത്നത്തിന് ഹൃദയംഗമമായ അഭിവാദ്യങ്ങൾ.'യുവദീപ്തി 'എന്ന സങ്കല്പത്തെ യഥാർഥ്യമാക്കിയവർക്കും സ്വപ്നസമാനമായ ഉന്നതിയിൽ അതിനെ കൈപിടിച്ചു കയറ്റിയവർക്കും യുവത്വത്തിന്റെ കരുത്തുറ്റ ശബ്ദമായി അതിനെ നിലനിർത്തുന്നവർക്കും നിസ്സീമമായ നന്ദി...

 

yuvadeepthy magazine....

 Orthadox youvatthatinte muhaprasadam (The Dazzling crystal of   orthodox youth)

Our quarterly publication yuvadeepthy magazine, helping our youth in developing their talents, creativity and personality is highly appreciable. We have immense pleasure to say that, our yuvadeepthy is the pioneer among the publications of malankara orthodox Christian youth movement and is published regularly with out any hindrance so far. Our magazine advisory committee is blessed with the valuable guidance and presence from Dr.Garbrial Mar Gregorious, the metropolitan of Trivandrum Diocese and many  Priests of our church who are the out products of Pallibhagam youth movement

 

346 മത് പെരുന്നാൾ മഹാമഹം 2023 ജനുവരി 14 മുതൽ 28 വരെ
 2f78571b-f8a9-4daa-b672-7ad92d9ba8c7%2B-%2BCopy പരിശുദ്ധ സഭയുടെ പ്രഥമ രക്തസാക്ഷിയായ വി. സ്തേഫാനോസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ കുടശ്ശനാട്‌ സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് കത്തിഡ്രൽ പെരുന്നാൾ 2024 ജനുവരി 14 മുതൽ 28 വരെ ഭക്തിസാന്ദ്രമായി കൊണ്ടാടുകയാണ് വി സ്തേഫാനോസ് സഹദായുടെ തിരുശേഷിപ്പിനാൽ അനിഗ്രഹിതമായ ഈ ദേവാലയം പ.ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ തിരുമനസ്സ് കൊണ്ട് 2023 മാർച്ച് 25 ആം തീയതിയിലെ MOSC/ CMM/ 81 /2023 കല്പനയിലൂടെ വി .സ്തേഫാനോസ് സഹദായുടെ നാമത്തിലുള്ള പ്രഥമ തീർത്ഥാടന കേന്ദ്രമായി ഉയർത്തുകയും ചയ്തു എന്നത് ഈ വർഷത്തെ പെരുന്നാളിന് പ്രാധാന്യം വർധിപ്പിക്കുന്നു

പെരുന്നാൾ ശുശ്രുഷകൾക് അഭി കുര്യാക്കോസ് മാർ ക്ളീമിസ് വലിയ മെത്രാപോലിത്ത,അഭി ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപോലിത്ത,അഭി ഡോ മാത്യുസ് മാർ തിമോത്തിയോസ് മെത്രാപോലിത്ത , അഭി ഡോ ജോഷ്വ മാർ നിക്കോദിമോസ് മെർത്രാപ്പോലീത്ത എന്നി പിതാക്കന്മാർ മുഖ്യ കാർമികത്വം വഹിക്കുന്നു

More Details...

18 -) മാത്ത് അഖില മലങ്കര സണ്ടേസ്‌കൂൾ കലാമേള
2f78571b-f8a9-4daa-b672-7ad92d9ba8c7%2B-%2BCopy മലങ്കര സഭയുടെ അഞ്ചാം കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന കാലം ചെയ്ത പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യുസ് പ്രഥമൻ കാതോലിക്ക ബാവായുടെ സ്മരണക്കായി കുടശ്ശനാട്‌ സെൻറ് സ്റ്റീഫൻസ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയിലെ സണ്ടേസ്‌കൂൾ വിദ്യാർത്ഥികൾക്കായി 18 -) മാത്ത് അഖില മലങ്കര സണ്ടേസ്‌കൂൾ കലാമേള 2024 മെയ് 18 -) തിയതി ശനിയാഴ്ച രാവിലെ 9 :30 മുതൽ കുടശ്ശനാട്‌ സെന്റ് സ്റ്റീഫൻസ് മൗണ്ടിൽ വച്ച് നടന്നു. 18 വയസ് വരെ യുള്ള ആൾക്കാർക്കായി 3 വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടന്നത് .

മെഴുവേലി ഹോളി ഇന്നസെന്റ്സ് സൺ‌ഡേസ്കൂൾ ഒന്നാം സ്ഥാനവും പരിശുദ്ധ മാർത്തോമ മാത്യൂസ് പ്രഥമൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 5000 രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കുകയുണ്ടായി.

രണ്ടാം സ്ഥാനം സെൻറ് ഏലിയാസ് ബുധനൂർ (എവറോളിംഗ് ട്രോഫിയും 3000 രൂപ ക്യാഷ് പ്രൈസും)

മൂന്നാം സ്ഥാനം സെൻറ് തോമസ് കുരമ്പാലയും ( എവറോളിംഗ് ട്രോഫിയും 2000 രൂപ ക്യാഷ് പ്രൈസും)കരസ്ഥമാക്കി.

സബ് ജൂനിയർ കലാപ്രതിഭയായി മാസ്റ്റർ എഫ്രേം ജോൺ സ്റ്റീഫൻ (സെൻറ് മേരിസ്, തുമ്പമൺ)
ജൂനിയർ കലാപ്രതിഭയായി കുമാരി നിധി അന്നാ ഷാജി (സെൻറ് ഏലിയാസ്, ബുധനൂർ) ,
സീനിയർ കലാപ്രതിഭയായി കുമാരി ഹെലൻ മേരി സ്ക്കറിയാ (ഹോളി ഇന്നസെൻസ്, മെഴുവേലി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

കലാമേളയിൽ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അതോടൊപ്പം വിജയികളായവർക്കുള്ള അനുമോദനങ്ങളും......


Location     More Details .  

 
 
 
 
 
Contact Address

Secretary
Pallibhagam Youth Movement
St Stephen's Orthodox Cathedral
Kudassanad P O, Pandalam
Pathanamthitta (Dist)
Kerala, India. Pin 689512

Ph No : +91 4734 252134

   Location   
 Kudassanad Cathedral 3600 View 

 

 

 

 
 
 
profile of presentations company Home   services of elearning company About us   showcase of multimedia company Office Bearers    Yuvadeepthy    Best unit of OCYM   ' Parumala Thirumeni    Picture Gallery    Guest Book     
         
 

Disclaimer Privacy Policy Terms of Service Web Team
 
Copyright ? 2003- Samji c Samuel. All Rights Reserved