| MENU |
|
| LATEST NEWS... |
|
|
Follow US |
|
|
 | |
|
About us...
Pallibhagam Orthodox
Christian youth movement popularly known as
Pallibhagam youth Movement is the spiritual glow of St Stephen's Orthodox
Cathedral Pilgrim Centre Kudassanad. Years before the birth of 'OCYM - the youth association
of Malankara orthodox church’, the youngsters of St. Stephen's othodox
cathedral used to work under a youth banner ie 'Youvajana Samajam' since
1927 . After
the formation of the Malankara Orthodox Christian youth movement, our
youvajana samajam got affiliated to OCYM and became a prime unit of it. So
we have pride to say that, before the formation of our Malankara Orthodox
Youth Movement, We have had a youth organization in kudassanad st stephens
orthodox cathedral in the very beginning.
More...
|
|
|
One
of the first deacons and the first Christian martyr; feast on 26 December.
In the Acts of the Apostles the name of St. Stephen occurs for the first
time on the occasion of the appointment of the first deacons (Acts 6:5).
Dissatisfaction concerning the distribution of alms from the community's
fund having arisen in the Church, seven men were selected and specially
ordained by the Apostles to take care of the temporal relief of the poorer
members. Of these seven, Stephen, is the first mentioned and the best known. |
| |
|
|
|
|
At
the turn of the 20th century, there lived a holy man on a haunted island,
called Parumala, on the banks of River Pampa in Kerala, India. He was the
prophet of his time, who set moral tone for his people. Powerful like
Prophet Elijah and
glittering
like John the Baptist, he remains the beacon and a great Saint of the
Malankara Orthodox Church.It was on June 15,
1848, that Kochu Ipeora (Geevarghese) was born in Chathuruthy family,
Mulanthuruthy, Kerala.
|
|
| | | |
|
നവതി നിറവിൽ നമ്മുടെ പള്ളിഭാഗം |
|
കുടശ്ശനാട് സെന്റ്. സ്റ്റീഫൻസ് ഓർത്തഡോക്സ്
കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഒരു
വർഷമായി നടന്നു വന്ന നവതി ആഘോഷങ്ങളുടെ സമാപനം
നടത്തപ്പെട്ടു. അടൂർ എം.ൽ.എ. ശ്രീ ചിറ്റയം ഗോപകുമാർ
സമ്മേളനം ഉത്ഘാടനം ചെയ്തു. റവ ഫാ. ടോം ഉഴുന്നാലിൽ
മുഖ്യാഥിതിയായിരുന്നു. ചെങ്ങന്നൂർ ഭദ്രാസന സഹായ
മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ
തീമോത്തിയോസ് മെത്രാപോലിത്ത അനുഗ്രഹ പ്രഭാഷണവും, നവതി
സ്മരണികയുടെ പ്രകാശനകർമ്മവും നിർവ്വഹിച്ചു. വൈകല്യങ്ങളെ
ജീവിച്ചു ഐതിഹാസിക ജീവിതം നയിക്കുന്ന കുമാരി.കണ്മണിയേ
ചടങ്ങിൽ യുവപ്രതിഭ അവാർഡ് നൽകി ആദരിച്ചു. നവതിയുടെ
ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ
താക്കോൽ ദാനം അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ്
മെത്രാപോലിത്ത നിർവ്വഹിച്ചു. യുവജന പ്രസ്ഥാനം കേന്ദ്ര
ജനറൽ സെക്രട്ടറി ഫാ. അജി കെ തോമസ് , ചെങ്ങന്നൂർ
ഭദ്രാസന OCYM സെക്രട്ടറി ജോബിൻ കെ ജോർജ്ജ് , കത്തീഡ്രൽ
വികാരി ഫാ. തോമസ് പി നൈനാൻ, സഹ വികാരി ഫാ. ബിനു ജോയി,
കത്തീഡ്രൽ ട്രസ്റ്റി ബി.സോമൻ, ഗ്രാമപഞ്ചായത്ത് അംഗം
സൂസമ്മ ചാക്കോ, ബാബു മുളമൂട്ടിൽ, ടി. ഡാനിയേൽ എന്നിവർ
ആശംസകൾ അറിയിച്ചു. സഭയുടെ വിവിധ മേഖലകളിൽ സ്തുത്യർഹ
സേവനം നൽകിയ പ്രസ്ഥാനം പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
2007 -ൽ സഭാതലത്തിൽ ബെസ്റ്റ് യുണിറ്റ് അവാർഡ് ഈ
യൂണിറ്റിന് ലഭിച്ചിരുന്നു. യുവജനപ്രസ്ഥാനത്തിന്റെ
ആഭിമുഖ്യത്തിൽ കഴിഞ്ഞ 32 വർഷങ്ങളായി 'യുവദീപ്തി' എന്ന
പേരിൽ ഒരു ത്രൈമാസികയും പ്രസിദ്ധികരിച്ചുവരുന്നു.
കുടശ്ശനാട് സെന്റ്. സ്റ്റീഫൻസ് പള്ളിഭാഗം യുവജന
പ്രസ്ഥാനം തൊണ്ണൂറാം വാർഷികത്തോട് അനുബന്ധിച്
Risen Love Creationz യുമായി ചേർന്ന് നിർമ്മിച നവതി
ഗാനമായ "പൈത്യകനാദം" തിന്റെ റിലീസ്ംഗ് മലങ്കര
ഓർത്തഡോക്സ് സഭയുടെ അഭി. ഡോ. മാത്യൂസ് മാർ
തീമോത്തിയോസ് തിരുമേനി നിർവഹിച്ചു. പ്രസ്ഥാനംഗമായ സജി
മുളമൂട്ടിൽ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത്
ജസ്റ്റിൻ തോമസ് ചെങ്ങന്നൂർ ആണ്. ഗാനത്തിന്റെ
ദ്യശ്യാവിഷ്ക്കാരം ഒരുക്കിയിരിക്കുന്നത്
പ്രസ്ഥാനംഗമായ ബിനു പോളക്കൽ ആണ്.
|
|
More
Details |
പള്ളിഭാഗം യുവജനപ്രസ്ഥാനത്തിനു വീണ്ടും മലങ്കര
സഭയുടെ ആദരം |
അവിസ്മരണീയം.. അതുല്യം....അനുഗ്രഹപൂർണം..
കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിനു വീണ്ടും
മലങ്കര സഭയുടെ ആദരം
മലങ്കര സഭയിലെ മികച്ച യുവജനപ്രസ്ഥാനത്തിന്റെ
അംഗീകാര നിറവിലേക്ക് വീണ്ടും പള്ളിഭാഗം
യുവജനപ്രസ്ഥാനം. മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച
വയ്ക്കുന്ന യുവജനപ്രസ്ഥാന യുണിറ്റിനുള്ള പുരസ്‌കാരം
ഇന്ന് യുവജനപ്രസ്ഥാനത്തിന്റെ അന്താരാഷ്ട്ര
സമ്മേളനത്തിൽ വച്ച് പ്രസ്ഥാനം പ്രവർത്തകർ
ഏറ്റുവാങ്ങി. കഴിഞ്ഞ നാളുകളിൽ നിരവധി ജീവകാരുണ്യ
പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഈ യുണിറ്റ്
പ്രവർത്തനം ആരംഭിച്ചിട്ട് 90 വർഷങ്ങൾ
പൂർത്തിയാക്കിയിരുന്നു...
പരമ കാരുണ്യവാനായ കർത്താവിനു സ്തുതി..
ഞങ്ങളുടെ കാവൽപിതാവായ സ്തെഫനോസ് സഹദായുടെ
പ്രാർത്ഥനകൾക്ക് മുന്നിൽ കൂപ്പുകൈ..
ഞങ്ങളെ സ്നേഹിക്കുന്ന.. ശാസിക്കുന്ന..
പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും നന്ദി
|
|
.
|
The Best unit
of Malankara Orthodox youth Movement |
|
Youth
movement received the President's
award for 'Best Unit of OCYM' on all malankara
basis. |
|
More Details |
The Best unit of Malankara Orthodox youth Movement |
|
A grand felicitation ceremony was held on September 9, 2008, at St. Stephen's Nagar in Kudassanad to honor the St. Stephen's Cathedral Pallibhagam Youth Movement for winning the prestigious Akhila Malankara Orthodox 'Best Unit' award for 2007-2008, alongside Sri. Joji George Mukalumppurathu, who secured the 'Best Unit Secretary' title. Following a flag hoisting and proclamation rally the main public meeting was officially inaugurated by H.G. Thomas Mar Athanasius, Metropolitan of the Chengannur Diocese, with an insightful keynote address delivered by Dr. Cyriac Thomas, former Vice-Chancellor of M.G. University. Presided over by Vicar Rev. Fr. John Paul and organized under the auspices of the Senior Members Forum, the momentous event was further graced by esteemed dignitaries, including H.G. Dr. Yuhanon Mar Meletius and H.G. Dr. Gabriel Mar Gregorios, celebrating the unit's remarkable international recognition alongside the parish community.
. |
|
More....
|
yuvadeepthy
magazine.... |
|
യുവദീപ്തി
ത്രൈമാസികക്ക്
40 വയസ്സ്
സധീരവും സുദൃഢവുമായ കുടശ്ശനാടിന്റെ അക്ഷരപ്രയാണത്തിന്റെ പ്രഥമമാതൃകക്ക് നാല്
പതിറ്റാണ്ടിന്റെ ചരിതാർഥ്യം. മലങ്കരയിലെ ആദ്യത്തെ
യുവജനപ്രസിദ്ധീകരണമായ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ്
പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രം
'യുവദീപ്തി ത്രൈമാസിക' പ്രസിദ്ധീകരണത്തിന്റെ
നാല്പതാം വാർഷികത്തിലെത്തിയിരുന്നു. 1984 ൽ
കൈയ്യെഴുത്തു പ്രതിയായി ആരംഭിച്ച ഈ മാസിക 1987 ൽ
അച്ചടിച്ച് പ്രസിദ്ധികരണം തുടർന്നു. അന്നത്തെ
കാതോലിക്കായും, മലങ്കര മെത്രാപോലീത്തയും ആയിരുന്ന
പരിശുദ്ധ ബസേലിയോസ് മാർതോമ്മ മത്യൂസ് പ്രഥമൻ
ബാവയാണു ആദ്യ പ്രകാശന കർമ്മം നിർവ്വഹിച്ചത്.
പരിശുദ്ധ പിതാവിനോട് പള്ളിഭാഗം
യുവജനപ്രസ്ഥാനത്തിനും, യുവദീപ്തിക്കും ഉള്ള കടപ്പാട്
വാക്കുകൾക്കതീതമാണ്. ഈ മാസികയുടെ സുഗമമായ നടത്തിപ്പിനു
1984 ൽ പാസ്സാക്കിയ ഒരു നിയമാവലിയും നിലവിലുണ്ട്.
മലങ്കരയിലെ ആദ്യ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മക്കായി
ദിവ്യന്റെ പാതയിൽ
എന്ന ഒരു ലഘു സമാഹാരം പരിമല പദയാത്രികർക്കായി ഈ മാസികയുടെ
മേൽനോട്ടത്തിൽ
പ്രസിദ്ധികരിച്ചു വരുന്നു.
ആശയപ്രചാരണത്തിന്, നിലപാട് പ്രഖ്യാപനത്തിന്,
അറിവുല്പാദനത്തിന്, കുടശ്ശനാടിന്റെ യുവത്വം തങ്ങളുടെ
ഹൃദയത്തോട് ചേർത്ത് നിർത്തിയ യുവദീപ്തി, സഭയിലെ തന്നെ
മികച്ച പ്രസിദ്ധീകരണങ്ങളിൽ ഒന്നായി ജൈത്രയാത്ര
തുടരുന്നു. അനുഭവങ്ങളെ അനുഭൂതിയാക്കിയും അനുഭൂതിയെ
അറിവാക്കിയും അറിവിനെ പകർന്നുനൽകിയും പള്ളിഭാഗത്തിന്റെ
തലമുറകൾ കൈമാറ്റം ചെയ്തുവന്ന അക്ഷീണപ്രയത്നത്തിന്
ഹൃദയംഗമമായ അഭിവാദ്യങ്ങൾ.'യുവദീപ്തി 'എന്ന
സങ്കല്പത്തെ യഥാർഥ്യമാക്കിയവർക്കും സ്വപ്നസമാനമായ
ഉന്നതിയിൽ അതിനെ കൈപിടിച്ചു കയറ്റിയവർക്കും
യുവത്വത്തിന്റെ കരുത്തുറ്റ ശബ്ദമായി അതിനെ
നിലനിർത്തുന്നവർക്കും നിസ്സീമമായ നന്ദി...

|
|
More details... |
yuvadeepthy
magazine.... |
|
Orthadox youvatthatinte muhaprasadam (The Dazzling crystal of orthodox youth)
Our quarterly publication
yuvadeepthy magazine, helping our youth in developing their talents, creativity
and personality is highly appreciable. We have immense pleasure to say that,
our yuvadeepthy is the pioneer among the publications of malankara orthodox
Christian youth movement and is published regularly with out any hindrance so
far. Our magazine advisory committee is blessed with the valuable guidance and
presence from Dr.Garbrial Mar Gregorious, the metropolitan of Trivandrum
Diocese and many Priests of our church who are the out products of Pallibhagam
youth movement
|
|
more...
|
348 മത് പെരുന്നാൾ മഹാമഹം
2026 ജനുവരി
11 മുതൽ 22 വരെ |
ഒരു സ്നേഹ പുഷ്പം പോലെ സഭയുടെ
ആരാമത്തിൽ വിടർന്ന വിശ്വാസത്തിന്റെ സുഗന്ധം പരത്തിയ,
ആദ്യ സഹദാ ചൈതന്യമായി ശോഭിച്ച വിശുദ്ധ സ്തേഫാനോസ്
ശെമ്മാശൻ. കാലമെത്ര കഴിഞ്ഞാലും ആ ധീരവിശുദ്ധ
ജീവിതത്തിന്റെ ഓർമ്മകൾ തലമുറകൾക്ക് തന്നലായി
നില്ക്കുന്നു. ഇവിടെ കുടശ്ശനാടിന്ടെ
പ്രാര്ഥനാഗിരിയിൽ വിശുദ്ധന്റെ 348-ാം ഓർമ്മതിരുനാൾ
സമുചിതം കൊണ്ടാടുകയാണ്. 2026 ജനുവരി 11 മുതൽ 22 വരെ
യുള്ള തീയതികൾ ഓർക്കുമല്ലോ . ഇവിടെ സ്ഥിതി ചെയ്യുന്ന
വിശുദ്ധന്റെ തിരുശേഷിപ്പിടാം ദാഹാർത്തരുടെ
നിറവയാണെന്നത് ഈ ദേശത്തിന്റെ സാക്ഷ്യമാണ്. പെരുന്നാൾ
ശുശ്രൂഷകൾക്ക് അഭിവന്ദ്യനായ ഡോ. മാത്യുസ് മാർ
തിമോത്തിയോസ്, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്,
എബ്രാഹാം മാർ സ്തേഫാനോസ്
എന്നി പിതാക്കന്മാർ
കർമ്മികത്വം നൽകുന്നതാണ്. ഈ നിർമല ഓർമ്മ
ദിനങ്ങളിലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുന്നു
കൊടിയേറ്റ് , തീർത്ഥാടനവാരം ഉത്‌ഘാടനം , വചന
ശുശ്രുഷ, ശുബഹോ ധ്യാനം, പ്രവാസി സംഗമം ,പ്രതൃസ്‌മൃതി ,
കുരിശടി കുദാശകൾ , തീർത്ഥാടക സംഗമം , പെരുന്നാൾ റാസ ,
വിശുദ്ധ അഞ്ചിന്മേൽ കുർബാന , സമൂഹസദ്യ, പകൽ റാസ ,
സ്ലൈഹീക വാഴ്വ് , കൊടിയിറക്ക്, മ്യൂസിക്കൽ നൈറ്റ്
Notice
More Details
|
20-ാമത് അഖില മലങ്കര സൺഡേസ്കൂൾ കലാമേള |
പരിശുദ്ധ ബസേലിയോസ്
മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ
സ്മരണാർത്ഥം കുടശ്ശനാട് സെന്റ് സ്റ്റീഫൻസ്
ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിഭാഗം
യുവജനപ്രസ്ഥാനത്തിന്റെ (OCYM) ആഭിമുഖ്യത്തിൽ
ഇരുപതാമത് അഖില മലങ്കര സൺഡേ സ്കൂൾ കലാമേള
ഭംഗിയായി സമാപിച്ചു. മെയ് 23 ശനിയാഴ്ച നടന്ന മേളയിൽ
നിരവധി ഇടവകകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു.
കലാമേളയുടെ ഉദ്ഘാടനം OCYM ചെങ്ങന്നൂർ ഭദ്രാസന വൈസ്
പ്രസിഡന്റ് റവ. ഫാ. എൽവിൻ തോമസ് നിർവഹിച്ചു. ചടങ്ങിൽ
ഇടവക വികാരി റവ. ഫാ. വിമൽ മാമൻ ചെറിയാൻ അധ്യക്ഷത
വഹിച്ചു. YMCA നാഷണൽ എക്സിക്യൂട്ടീവ് മെമ്പറും
ഇടവകാംഗവുമായ റവ. ഫാ. ഡാനിയേൽ പുല്ലേലിൽ, റവ. ഫാ. ഷിബു
വർഗീസ്, OCYM ചെങ്ങന്നൂർ ഭദ്രാസന ജനറൽ സെക്രട്ടറി
ശ്രീ. അപ്രേം കുന്നിൽ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത്
മെമ്പറും OCYM മാവേലിക്കര നിരണം ചെങ്ങന്നൂർ റീജണൽ
സെക്രട്ടറിയുമായ ശ്രീ. അബു എബ്രഹാം വീരപ്പള്ളി എന്നിവർ
മുഖ്യാതിഥികളായിരുന്നു. ഇടവക സെക്രട്ടറി ശ്രീ. ബിനോയ്
പി. ജോർജ്, കൗൺസിൽ സെക്രട്ടറി ശ്രീ. തങ്കച്ചൻ കോശി,
യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ. ജോയ്സൺ വർഗീസ്
തുടങ്ങിയവർ സംബന്ധിച്ചു.
സബ് ജൂനിയർ, ജൂനിയർ,
സീനിയർ, പൊതുവിഭാഗം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി
പ്രസംഗം, സംഗീതം, ക്വിസ്, ഉപന്യാസം, ചിത്രരചന, വേദവായന
തുടങ്ങി വിവിധ മത്സരങ്ങളാണ് നടന്നത്.
കലാമേളയുടെ സമാപനത്തിൽ എവർറോളിംഗ് ട്രോഫികളും ക്യാഷ്
അവാർഡുകളും മെയ് 31 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക്
ശേഷം വിതരണം ചെയ്തു.
വിജയികൾ:
ഒന്നാം സ്ഥാനം (ഓവറോൾ ചാമ്പ്യന്മാർ):
ചെന്നിത്തല/കാരയ്ക്കാട് സെന്റ് മേരീസ്
ഓർത്തഡോക്സ് ചർച്ച് (5001 രൂപ ക്യാഷ്
പ്രൈസും, രാജീവ് വേനാടും കുടുംബവും സ്പോൺസർ ചെയ്ത
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ
മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കി).
രണ്ടാം സ്ഥാനം: മെഴുവേലി
ഹോളി ഇന്നസെന്റ്സ് ഓർത്തഡോക്സ് വലിയപള്ളി
(3001 രൂപയുടെ മോൻസി ഇലക്കോട് മെമ്മോറിയൽ എൻഡോവ്മെന്റ്
അവാർഡും, ശ്രീ. സണ്ണി മുളമൂട്ടിൽ, ശ്രീ. സജി
മുളമൂട്ടിൽ എന്നിവർ സ്പോൺസർ ചെയ്ത മുളമൂട്ടിൽ ശ്രീ.
എം. കെ. മത്തായി & ശ്രീമതി. മറിയാമ്മ മത്തായി
മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും നേടി).
മൂന്നാം സ്ഥാനം: കുരമ്പാല സെന്റ് തോമസ്
ഓർത്തഡോക്സ് വലിയപള്ളി (ജിജോ പുല്ലേലിൽ
സ്പോൺസർ ചെയ്ത 2001 രൂപ ക്യാഷ് പ്രൈസും, ശ്രീ. ജിജോ
പനയ്ക്കൽ സ്പോൺസർ ചെയ്ത പനയ്ക്കൽ ശ്രീ. ഗീവർഗീസ് &
ശ്രീമതി. ശോശാമ്മ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും
കരസ്ഥമാക്കി).
Location
More Details
|
|
|
|
|
| |
| |
| |
|
|
|
| |
|
Contact Address |
Secretary
Pallibhagam Youth Movement
St Stephen's Orthodox Cathedral
Kudassanad P O, Pandalam
Pathanamthitta (Dist)
Kerala, India. Pin 689512
Ph No : +91 4734 252134 |
|
|
|
Location |
|
|
 |
Kudassanad
Cathedral 3600
View |
|
|
|
|
 |
|
|
|
|
|
|
|
|
|
|
|
|
|
|
| |